Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 12:26 AM

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞ വർഷം ലൈസൻസ് സ്വന്തമാക്കിയത് അഞ്ചര ലക്ഷത്തിലധികം പേർ

by Raneesha Razak

അബുദാബി : യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വർധനവ് ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ മാത്രം 5,58,191 പേരാണ് പുതുതായി ലൈസൻസ് സ്വന്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ലൈസൻസ് നേടിയവരുടെ എണ്ണത്തിൽ 10.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ 5,04,377 പേർക്കായിരുന്നു ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നത്.

ലൈസൻസ് നേടിയവരിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 4,43,988 പുരുഷന്മാർ ലൈസൻസ് കരസ്ഥമാക്കി. 2024-ൽ ഇത് 3,96,371 ആയിരുന്നു. രാജ്യത്തെ ജനസംഖ്യയിലുണ്ടായ വർധനവും ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ മാറ്റവുമാണ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ ഇത്രയും വലിയ വർധനയുണ്ടാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പോയ വർഷം പുതിയ ലൈസൻസ് നേടിയവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You may also like