Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:11 PM

അബുദാബിയിൽ ഇനി സൈക്ലിംഗും വിനോദവും അടിപൊളിയാക്കാം; 89 പാർക്കുകളും നീളമേറിയ ട്രാക്കും വരുന്നു

by Raneesha Razak

അബുദാബി : എമിറേറ്റിലെ ജനങ്ങളുടെ ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) 31 വൻകിട വികസന പദ്ധതികൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 89 പുതിയ പാർക്കുകളും 85 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകളും പൊതുജനങ്ങൾക്കായി തുറന്നുനൽകി.
പദ്ധതികളുടെ ഭാഗമായി 3 തുരങ്കങ്ങൾ, 2 പുതിയ കടൽ പാലങ്ങൾ, 105 ബസ് ഷെൽട്ടറുകൾ, 1,446 പാർക്കിംഗ് ഇടങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അൽ റീം ദ്വീപിനെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ യാത്രാസമയത്തിൽ 60 ശതമാനം കുറവ് വരുത്തിയതായും സ്മാർട്ട് ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച സ്മാർട്ട് പാർക്കുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ എമിറേറ്റിൽ സജ്ജീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി.

You may also like