Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 05:09 PM

ടെൽ അവീവ് സർവീസ് 2027 ജനുവരി വരെ നിർത്തി അമേരിക്കൻ എയർലൈൻസ്

by Raneesha Razak

ദുബായ് : ന്യൂയോർക്കും ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളവും തമ്മിലുള്ള നേരിട്ടുള്ള സർവീസുകൾ 2027 ജനുവരി 6 വരെ നിർത്തിവെക്കുന്നതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന് പിന്നാലെ മേഖലയിലെ സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

മുൻപ് 2026 സെപ്റ്റംബർ 7 വരെ മാത്രമായിരുന്നു സർവീസ് നിർത്തിവെച്ചിരുന്നത്. പുതിയ തീരുമാനത്തോടെ വിലക്ക് കൂടുതൽ ദൈർഘ്യമേറിയതായി. ബാധിതരായ യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുകയും ഷെഡ്യൂൾ മാറ്റ നയപ്രകാരം മറ്റ് യാത്രാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.ഇസ്രായേലിലേക്കുള്ള സർവീസുകൾ മറ്റ് അമേരിക്കൻ വിമാനക്കമ്പനികളും ദീർഘിപ്പിച്ചിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസ് ന്യൂയോർക്കിൽ നിന്ന് ടെൽ അവീവിലേക്കുള്ള സർവീസ് കുറഞ്ഞത് സെപ്റ്റംബർ 7 വരെ നിർത്തിയിട്ടുണ്ട്. ഡെൽറ്റ എയർലൈൻസ് സെപ്റ്റംബർ 5 വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

അമേരിക്കൻ വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിയതോടെ, അമേരിക്കയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള യാത്രകൾക്കായി യാത്രക്കാർ ഇപ്പോൾ പ്രധാനമായും ഇസ്രായേൽ വിമാനക്കമ്പനികളായ എൽ അൽ, അർക്കിയ എന്നിവയെ ആശ്രയിക്കുകയാണ്.

You may also like