Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:38 PM

സർക്കാർ സംവിധാനങ്ങളിൽ പോസ്റ്റ്-ക്വാണ്ടം എൻക്രിപ്ഷനുമായി അബുദാബി

by Raneesha Razak
അബുദാബി : ഭാവിയിലെ ക്വാണ്ടം യുഗത്തെ മുൻകൂട്ടി കണ്ട് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, സർക്കാർ സംവിധാനങ്ങളിൽ പോസ്റ്റ്-ക്വാണ്ടം എൻക്രിപ്ഷൻ (Post-quantum encryption) നടപ്പിലാക്കാൻ ഒരുങ്ങി അബുദാബി. സാങ്കേതിക സംവിധാനങ്ങളിൽ ഇത് ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാനാണ് അധികൃതരുടെ ലക്ഷ്യം.
ധനകാര്യം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകൾ തമ്മിലുള്ള ഇടപാടുകളും ‘TAMM’ പോലുള്ള സർക്കാർ സേവനങ്ങൾ വഴി പൗരന്മാരുമായുള്ള ആശയവിനിമയങ്ങളും സുരക്ഷിതമാക്കുകയാണ് ഈ തദ്ദേശീയ എൻക്രിപ്ഷൻ പ്രോട്ടോക്കോളുകളുടെ പ്രധാന ലക്ഷ്യമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എനേബിൾമെന്റിലെ (DGE) ഗവൺമെന്റ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ നജീബ് അൽ മസ്കരി വ്യക്തമാക്കി. യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (TII) ചേർന്നാണ് ഇതിനായുള്ള നിക്ഷേപങ്ങളും പ്രവർത്തനങ്ങളും നടത്തിയത്.

You may also like