Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:42 AM

എഐ പിന്തുണയോടെ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം

by Raneesha Razak

അബുദാബി : ഭരണനിർവ്വഹണത്തിലും നയരൂപീകരണത്തിലും നിർമ്മിത ബുദ്ധിയുടെ (AI) സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഏജന്റിക് എഐ (Agentic AI) അധിഷ്ഠിതമായ ‘എഐ കമ്മിറ്റി സിസ്റ്റം’ ആദ്യമായി ഉപയോഗിച്ചത്. വിവരങ്ങൾ വിശകലനം ചെയ്യാനും തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഈ സംവിധാനം സഹായിച്ചു.
യോഗത്തിൽ ‘അബുദാബി ലൈവബിലിറ്റി സ്ട്രാറ്റജി’യുടെ രണ്ടാം ഘട്ടത്തിനും കൗൺസിൽ അംഗീകാരം നൽകി. ഇതിനുപുറമെ, 2029 ഓടെ ‘അൽ ഗാദ്’ നഴ്‌സറികളിലെ സീറ്റുകളുടെ എണ്ണം 12,000 ആയി ഉയർത്താനും ഇത് വഴി 1,000 എമിറാത്തി സ്ത്രീകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരുമാനമായി. വന്ധ്യതാ ചികിത്സാ രംഗത്ത് 2030-ഓടെ ഐവിഎഫ് (IVF) വിജയശതമാനം 80 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്ന പ്രത്യുത്പാദന ആരോഗ്യ പദ്ധതിക്കും സ്‌കൂളുകളിൽ കെ-12 തലം വരെ എഐ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന നടപടികൾക്കും യോഗം വിലയിരുത്തൽ നടത്തി.

You may also like