Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 12:57 PM

തൻവീറിന്റെ വൈറൽ സ്റ്റോറിയും ആർടിഎയുടെ ആദരവും

മെട്രോ ബോർഡിലെ അഴുക്ക് മാറ്റിച്ച മലയാളിക്ക് ദുബായ് മന്ത്രിയുടെ ആദരവ്

by Raneesha Nizar

ദുബൈ : ദുബായ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന് സമീപമുള്ള മലിനമായ സൈൻബോർഡ് ശ്രദ്ധയിൽപ്പെടുത്തി 24 മണിക്കൂറിനകം അത് വൃത്തിയാക്കിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ തൻവീർ അഹമ്മദിന് യുഎഇ അധികൃതരുടെ ഔദ്യോഗിക ആദരവ്. ദുബായിൽ മൾട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുന്ന 25-കാരനായ തൻവീർ, തന്റെ പ്രതിദിന യാത്രാമധ്യേ പൊടിയും ചൂടും കാരണം ബോർഡിലെ അക്ഷരങ്ങൾ വ്യക്തമല്ലാതെയ കിടക്കുന്നത് കണ്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (RTA) ഇൻസ്റ്റാഗ്രാമിലൂടെ സന്ദേശമയക്കുകയായിരുന്നു.

തൻവീറിന്റെ സന്ദേശം ലഭിച്ച് വെറും രണ്ട് മണിക്കൂറിനകം അധികൃതർ മറുപടി നൽകുകയും, അടുത്ത ദിവസം തന്നെ ബോർഡ് പൂർണ്ണമായും വൃത്തിയാക്കി പുതിയതുപോലെയാക്കുകയും ചെയ്തു. ഈ അനുഭവം തൻവീർ തന്റെ സോഷ്യൽ മീഡിയ പേജിൽ റീലായി പങ്കുവെച്ചതോടെ വീഡിയോ 6.7 മില്യണിലധികം ആളുകളാണ് കണ്ടത്. സാധാരണക്കാരുടെ അഭിപ്രായങ്ങൾക്കും പരാതികൾക്കും ദുബായ് ഭരണകൂടം നൽകുന്ന പ്രാധാന്യം ജനശ്രദ്ധ നേടിയതോടെ, യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി, ആർടിഎ ചെയർമാൻ മത്തർ മുഹമ്മദ് അൽ തായർ എന്നിവർ ചേർന്ന് തൻവീറിനെ നേരിട്ട് വിളിച്ച് പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചു. നഗരത്തിലെ റോഡ് തകരാറുകളും മറ്റ് അറ്റകുറ്റപ്പണികളും വേഗത്തിൽ അറിയിക്കാൻ ആർടിഎയുടെ ‘മഹ്ബൂബ്’ വാട്സാപ്പ് ചാറ്റ്‌ബോട്ട് (+971 58 800 9090) പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like