Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:32 AM

എത്തിഹാദ് റെയിലിൽ യാത്ര ചെയ്യാം; ഒപ്പം 10 ദിർഹത്തിന്റെ ബസ് ബോണസും

by Raneesha Razak

അബുദാബി : എത്തിഹാദ് റെയിൽ തങ്ങളുടെ ആദ്യ യാത്രാ സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാർക്കായി അബുദാബിയിൽ 10 ദിർഹ നിരക്കിൽ ഷട്ടിൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്നുമാണ് പ്രധാന കേന്ദ്രങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കുക.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ ബസ് സർവീസും റിസർവ് ചെയ്യണം. സ്റ്റേഷനിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാൻ കഴിയില്ല. അഡ്‌നോക് ഹെഡ്ക്വാർട്ടേഴ്‌സ് (ADNOC HQ), അഡ്‌നെക് സെന്റർ (ADNEC Centre), റീം മാൾ (Reem Mall) എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്കാണ് സർവീസ്. ട്രെയിൻ സമയങ്ങളുമായി ബന്ധിപ്പിച്ചാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും പാർക്കിങ്, ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഈ ഷട്ടിൽ സർവീസ് യാത്രക്കാരെ സഹായിക്കും.

You may also like