Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:28 PM

ദുബായ്-അബുദാബി എത്തിഹാദ് റെയിൽ സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

by Raneesha Razak
ദുബായ് : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ്-അബുദാബി എത്തിഹാദ് റെയിൽ യാത്രാ സർവീസിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദുബായിലെ റെയിൽ സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലെ അൽ യലായിസ് സ്റ്റേഷന്റെ (Al Yalayis Station) അവസാന വട്ട മിനുക്കുപണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സെപ്റ്റംബർ 30-ന് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷനെയും ദുബായ് മെട്രോയെയും ബന്ധിപ്പിക്കുന്ന ഇൻഡോർ കാൽനട പാലം, പുതിയതായി നിർമ്മിച്ച പ്രവേശന റോഡുകൾ, പാർക്കിംഗ് ഏരിയകൾ എന്നിവയുടെയെല്ലാം നിർമ്മാണം പൂർത്തിയായി വരുന്നു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

You may also like