Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:12 PM

എന്റെ രക്തം എന്റെ രാജ്യത്തിന്’; ദുബായിൽ രക്തദാന ക്യാമ്പയിനിൽ വൻ ജനപങ്കാളിത്തം

by Raneesha Razak

ദുബായ് : ദുബായ് ഹെൽത്ത് സംഘടിപ്പിച്ച ‘മൈ ബ്ലഡ്, ഫോർ മൈ കൺട്രി’ (My Blood, for My Country) എന്ന രക്തദാന ക്യാമ്പയിനിൽ 43,263 പേർ പങ്കാളികളായി. ദുബായ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനത്തെ തുടർന്നാണ് ക്യാമ്പയിനിൽ ഇത്രയധികം ജനപങ്കാളിത്തമുണ്ടായത്. ജൂൺ 14-ലെ ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് ഈ നേട്ടം പുറത്തുവിട്ടത്.

അൽ അമീൻ സർവീസ്, ദുബായ് ഹെൽത്ത് അതോറിറ്റി (DHA), ‘ഇമാറാത്ത് അൽ യൗം’ പത്രം എന്നിവയുമായി സഹകരിച്ച് നടത്തിയ ഈ ക്യാമ്പയിൻ വഴി തലാസീമിയ ബാധിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ രക്തം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി നടത്തിയ 547 രക്തദാന ഡ്രൈവുകളിലൂടെ ആകെ 47,714 യൂണിറ്റ് രക്തം ശേഖരിച്ചു. ഇതിൽ 145 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായപ്പോൾ 39.5 ശതമാനം പേരും ആദ്യമായാണ് രക്തം ദാനം ചെയ്തത്.

2012-ൽ വെറും 418 ദാതാക്കളുമായി ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ വർഷങ്ങളിൽ വലിയ വളർച്ചയാണ് കൈവരിച്ചത്. യുവാക്കളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം വിപരീത സാഹചര്യങ്ങളിലും ആവശ്യത്തിന് രക്തം ലഭ്യമാക്കാൻ ദുബായ് ആരോഗ്യരംഗത്തെ സഹായിക്കുന്നതായി ദുബായ് ഹെൽത്ത് അധികൃതർ വ്യക്തമാക്കി.

You may also like