Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 04:26 PM

ലഹരി സംഘങ്ങൾക്ക് കെണിയൊരുക്കി യുഎഇ

ഡാർക്ക് വെബ്ബ് പൂട്ടാൻ എഐ സാങ്കേതികവിദ്യ

by Raneesha Nizar

ദുബൈ : ഡാർക്ക് വെബ്ബും സോഷ്യൽ മീഡിയയും വഴി കൗമാരക്കാരെ ലക്ഷ്യമിട്ട് പടരുന്ന ആഗോള മയക്കുമരുന്ന് ശൃംഖലകളെ പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്മാർട്ട് സ്കാനിംഗ് സംവിധാനങ്ങളും ശക്തമാക്കി യുഎഇ. പുതിയ ‘നാഷണൽ ആന്റി-ഡ്രഗ്സ് സ്ട്രാറ്റജി 2024-2031’ പ്രകാരം ഇ-സിഗരറ്റുകളിലും വൈപ്പുകളിലും ഒളിപ്പിച്ചു കടത്തുന്ന അതീവ മാരകമായ സിന്തറ്റിക് ലഹരിപദാർത്ഥങ്ങൾ അതിർത്തി കടക്കും മുൻപ് തന്നെ കണ്ടെത്താൻ ഈ ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷാ ഏജൻസികളെ സഹായിക്കും. ലഹരിക്കെതിരെ സ്കൂളുകളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണം നടത്തുന്നതോടൊപ്പം, മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് പൂർണ്ണമായ സ്വകാര്യതയോടെ നിയമപരമായ ക്രിമിനൽ ബാധ്യതകളിൽ നിന്ന് പരിരക്ഷ നൽകി സൗജന്യ പുനരധിവാസം ഉറപ്പാക്കുന്ന ‘ഹിസ്ൻ’ (Hisn) സർവീസ് (80044) ഹെൽപ്‌ലൈനും രാജ്യം സജ്ജമാക്കിയിട്ടുണ്ട്.

You may also like