Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:01 PM

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദിലേക്ക്

by Raneesha Razak

ദുബായ് : യുഎഇയിലെ 43 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) തുടങ്ങിയ കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്സിങ് കരാർ മലയാളി ഉടമസ്ഥതയിലുള്ള ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ സ്വന്തമാക്കി. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ (BLS), ഐവിഎസ് ഗ്ലോബൽ (IVS) എന്നിവയ്ക്ക് പകരമായി ജൂലൈ 1 മുതൽ അൽഹിന്ദ് സേവനങ്ങൾ ആരംഭിക്കും.
കരാർ മാറുന്നതിന്റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ സാധാരണ അപ്പോയിന്റ്മെന്റുകൾ ലഭ്യമാകില്ല. എന്നാൽ ഈ അഞ്ച് ദിവസങ്ങളിൽ അടിയന്തിര ആവശ്യങ്ങളുള്ളവർക്ക് എംബസിയുടെയോ കോൺസുലേറ്റിന്റെയോ ‘800 46342’ എന്ന ടോൾ ഫ്രീ നമ്പറിലോ, ‘+971 54 309 0571’ എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ജൂലൈ 1 മുതൽ പുതിയ ഓൺലൈൻ പോർട്ടൽ വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. ഒരു അപേക്ഷയ്ക്ക് 19 ദിർഹം മാത്രമാണ് അൽഹിന്ദ് ഈടാക്കുന്ന സേവന നിരക്ക്. എല്ലാ എമിറേറ്റുകളിലുമായി ആകെ 16 പുതിയ കേന്ദ്രങ്ങളാണ് അൽഹിന്ദ് ഇതിനായി തുറക്കുന്നത്.

You may also like