Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:47 PM

ഷാർജ പോലീസുകാർക്ക് ഇനി എളുപ്പത്തിൽ വാഹനം സ്വന്തമാക്കാം

by Raneesha Razak

ഷാർജ : പൊലീസുദ്യോഗസ്ഥരുടെ ക്ഷേമവും സാമ്പത്തിക ഭദ്രതയും മുൻനിർത്തി ഷാർജ പൊലീസ് തങ്ങളുടെ ‘തമല്ലുക്’ (Tamalluk) പദ്ധതി വിപുലീകരിക്കുന്നു. ഇതിനായി ദ എലൈറ്റ് ഇന്റർനാഷണൽ ഗ്രൂപ്പുമായി ഷാർജ പൊലീസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം ബാങ്ക് ഫിനാൻസിംഗിന്റെ ആവശ്യകതയില്ലാതെ തന്നെ ജീവനക്കാർക്ക് ദീർഘകാല ലീസിംഗ് (Lease-to-own) വ്യവസ്ഥയിൽ എളുപ്പത്തിലും കുറഞ്ഞ ചിലവിലും വാഹനങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
ഷാർജ പൊലീസ് റിസോഴ്‌സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി അഹമ്മദ് ബൂ അൽ സഊദും എലൈറ്റ് ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ പ്രകാശ് തധാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. പരമ്പരാഗത ബാങ്ക് വായ്പകളുടെ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി, കൂടുതൽ ഇളവുകളോടെ ജീവനക്കാർക്ക് വൈവിധ്യമാർന്ന വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ഈ തദ്ദേശീയ പങ്കാളിത്തം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like