Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:51 PM

പുത്തൻ ഉണർവോടെ ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026-ന് തുടക്കം

by Raneesha Razak

ദുബായ് : ആഗോള സഞ്ചാരികളെയും വ്യോമയാന മേഖലയിലെ പ്രമുഖരെയും ഒരുക്കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (ATM 2026) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രൗഢോജ്ജ്വല തുടക്കം. മേഖലയിലെ ഏഴ് മാസത്തോളം നീണ്ടുനിന്ന യുദ്ധ സമാന സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ടൂറിസം വിപണി തിരിച്ചു വരവിന്റെ പാതയിലാണെന്ന വലിയ പ്രതീക്ഷ നൽകിയാണ് ഇത്തവണത്തെ മേള ആരംഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ടൂറിസം അതോറിറ്റികൾ, ട്രാവൽ ഏജൻസികൾ എന്നിവ മേളയിൽ സജീവമായി പങ്കടുക്കുന്നുണ്ട്. യുഎഇയുടെ ദേശീയ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും തങ്ങളുടെ അത്യാധുനിക പവലിയനുകളുമായി മേളയിൽ സന്ദർശകരെ സ്വീകരിക്കുന്നു. വരും ദിവസങ്ങളിൽ സുപ്രധാനമായ പല കരാറുകളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും ഇത്തിഹാദ്, എമിറേറ്റ്‌സ്, മിറാൽ (Miral) തുടങ്ങിയ വൻകിട കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like