Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:22 PM

സ്ഥിരവാസത്തിന് യുഎഇ തന്നെ പ്രിയം; നെറ്റ്‌വർക്കിംഗിൽ മടിച്ച് 74% പ്രൊഫഷണലുകളെന്ന് ലിങ്ക്ഡ്ഇൻ

by Raneesha Razak

ദുബായ്: യുഎഇയിലെ 91 ശതമാനം പ്രൊഫഷണലുകളും വരും വർഷങ്ങളിലും രാജ്യത്ത് തന്നെ തുടർന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതായി ലിങ്ക്ഡ്ഇൻ (LinkedIn) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 66 ശതമാനം പേരും ദീർഘകാലത്തേക്ക് യുഎഇയിൽ തുടരുമെന്ന് ഉറപ്പിച്ചുപറയുന്നു. ആഗോളതലത്തിൽ കഴിവുള്ളവർക്ക് അനുയോജ്യമായ സുരക്ഷിതമായ അന്തരീക്ഷവും തൊഴിലവസരങ്ങളും നൽകാൻ യുഎഇക്ക് സാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

എന്നാൽ, തൊഴിൽ രംഗത്ത് കൂടുതൽ വളർച്ച നേടാൻ സഹായിക്കുന്ന ‘പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിൽ’ (Networking) ഭൂരിഭാഗം പേരും സജീവമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രൊഫഷണൽ ബന്ധങ്ങൾ കരിയറിന് അത്യാവശ്യമാണെന്ന് 96% ആളുകളും സമ്മതിക്കുന്നുണ്ടെങ്കിലും, 74% പേരും സോഷ്യൽ മീഡിയ പോസ്റ്റുകളും തൊഴിൽ സംബന്ധമായ ഉള്ളടക്കങ്ങളും വായിച്ചു പോകുക മാത്രമാണ് (Quiet scrollers) ചെയ്യുന്നത്.
ബന്ധങ്ങൾ എങ്ങനെ സ്ഥാപിക്കണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മയും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമോ അല്ലെങ്കിൽ അപമാനിക്കപ്പെടുമോ എന്ന ഭയവുമാണ് പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. അതേസമയം, സഹായം ചോദിച്ചെത്തുന്നവരെ പിന്തുണയ്ക്കാൻ 86% പ്രൊഫഷണലുകളും തയ്യാറാണെന്നും പഠനം വ്യക്തമാക്കുന്നു. കഴിവുകൾക്കൊപ്പം പ്രൊഫഷണൽ നെറ്റ്‌വർക്കുകളും ശക്തമാക്കുന്നത് കരിയറിൽ കൂടുതൽ മികച്ച അവസരങ്ങൾ തുറന്നു നൽകുമെന്ന് ലിങ്ക്ഡ്ഇൻ മിഡിൽ ഈസ്റ്റ് കരിയർ വിദഗ്ദ്ധ നജത് അബ്ദുൽഹാദി വ്യക്തമാക്കി.

You may also like