Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 10:09 AM

മെർകോസൂറുമായി വ്യാപാര കരാറിനൊരുങ്ങി യുഎഇ

by Raneesha Nizar

ദുബായ് : തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘മെർകോസൂറുമായി’ (Mercosur) സ്വതന്ത്ര വ്യാപാര കരാർ (CEPA) ഒപ്പിടാനുള്ള ചർച്ചകൾ യുഎഇ ശക്തമാക്കി. 2025-ൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 6.2 ബില്യൺ ഡോളറിലെത്തിയ പശ്ചാത്തലത്തിലാണിത്.
ബ്രസീൽ, അർജന്റീന, യുറഗ്വേ, പരാഗ്വേ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ സഖ്യവുമായി പരമ്പരാഗത വ്യാപാരത്തിനപ്പുറം ഭക്ഷ്യസുരക്ഷ, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കാണ് യുഎഇ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എണ്ണയിതര സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാനുള്ള തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകളെന്ന് വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി വ്യക്തമാക്കി.

You may also like