Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:55 AM

മോട്ടോർ സിറ്റിയിൽ 600 കോടിയുടെ മെഗാ പ്രൊജക്റ്റ്

by Raneesha Nizar

ദുബായ് : പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളായ അവന്യൂ ഡെവലപ്‌മെന്റും കോറ പ്രോപ്പർട്ടീസും കൈകോർത്ത് ദുബായ് മോട്ടോർ സിറ്റിയിൽ 600 കോടി ദിർഹത്തിന്റെ ‘ഒൺ ഡിസ്ട്രിക്റ്റ്’ (O1NE District) എന്ന വൻകിട ബിസിനസ്-ലൈഫ്സ്റ്റൈൽ പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചു. ആറ് കൊമേഴ്സ്യൽ ടവറുകൾ, വലിയ ഷോപ്പിംഗ് മാൾ, അത്യാധുനിക ഹെൽത്ത് കെയർ സൗകര്യങ്ങൾ, പൊതു പാർക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ദുബായ് ഓട്ടോഡ്രോമിന് തൊട്ടടുത്തുള്ള ഈ ഡിസ്ട്രിക്ടിൽ നിന്നും ഡൗൺടൗൺ ദുബായ്, പാം ജുമൈറ, അൽ മക്തൂം എയർപോർട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റിയുണ്ട്.

ഈ മെഗാ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടമായി ‘ഡോൺ’ (DAWN) എന്ന ഗ്രേഡ്-എ കൊമേഴ്സ്യൽ ഓഫീസ് ടവറിന്റെ വിൽപ്പനയും ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ടവറിൽ ബിസിനസ്സ് സ്ഥാപനങ്ങൾക്കായി മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ഫ്ലെക്സിബിൾ ഓഫീസ് സ്പേസുകളാണ് ഒരുക്കിയിരിക്കുന്നത്. സ്കൈ ഗാർഡനുകൾ, റൂഫ്‌ടോപ്പ് റെസ്റ്റോറന്റുകൾ, ഔട്ട്ഡോർ കോ-വർക്കിംഗ് സ്പേസുകൾ എന്നിവയുള്ള ഈ ടവറിൽ നിന്ന് താഴെയുള്ള റീറ്റെയ്ൽ മാളിലേക്ക് എയർകണ്ടീഷൻ ചെയ്ത വഴിയിലൂടെ നേരിട്ട് പ്രവേശിക്കാം. 10% ഡൗൺ പേയ്‌മെന്റ് നൽകി ഇപ്പോൾ ഇവിടെ കൊമേഴ്സ്യൽ യൂണിറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

You may also like