Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 04:12 PM

ലക്ഷ്വറി ഓഫ്-പ്ലാൻ വീടുകൾക്ക് പ്രിയമേറുന്നു; ജൂണിൽ ദുബൈയിൽ 3.72 ശതകോടി ദിർഹത്തിന്റെ വിൽപ്പന

by Raneesha Nizar

ദുബൈ : ദുബൈയിലെ ലക്ഷ്വറി ഓഫ്-പ്ലാൻ റസിഡൻഷ്യൽ വിപണിയിൽ മുന്നേറ്റം തുടരുന്നു. 5 മില്യൺ ദിർഹത്തിന് മുകളിൽ വിലമതിക്കുന്ന ആഡംബര വസതികൾക്കായി ജൂൺ മാസത്തിൽ മാത്രം 3.72 ശതകോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്നതായി കെതുറ (Keturah) ഡെവലപ്പേഴ്സിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ നടന്ന 307 ഓഫ്-പ്ലാൻ ഇടപാടുകളിൽ അപ്പാർട്ട്‌മെന്റുകളാണ് മുൻപന്തിയിൽ.

166 അപ്പാർട്ട്‌മെന്റുകളിൽ നിന്നായി 2.12 ശതകോടി ദിർഹവും 141 വില്ലകളിൽ നിന്നായി 1.61 ശതകോടി ദിർഹവുമാണ് സമാഹരിച്ചത്. ഒരു പ്രോപ്പർട്ടിയുടെ ശരാശരി വിൽപ്പന വില 12.1 മില്യൺ ദിർഹമാണ്. ദുബൈ ഐലൻഡ്‌സ്, ദുബൈ സൗത്ത്, പാം ജുമൈറ തുടങ്ങിയ വാട്ടർഫ്രണ്ട്, മാസ്റ്റർ-പ്ലാന്റ് കമ്മ്യൂണിറ്റികളിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്. കൂടാതെ 5 മില്യൺ ദിർഹത്തിന് മുകളിലുള്ള 58 റെഡി പ്രോപ്പർട്ടികളുടെ വിൽപ്പനയിലൂടെ 1.01 ശതകോടി ദിർഹത്തിന്റെ അധിക വരുമാനവും മേഖല നേടി. ലോകമെമ്പാടുമുള്ള വൻകിട നിക്ഷേപകർക്ക് ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള ഉയർന്ന വിശ്വാസ്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

You may also like