Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:12 AM

അബുദാബിയിൽ നാളെ മുതൽ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് സമ്മിറ്റ്

by Raneesha Razak

അബുദാബി : യുഎഇ ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രണ്ടാമത് ‘ഫോർബ്‌സ് മിഡിൽ ഈസ്റ്റ് ബിൽഡിംഗ് ദി ഫ്യൂച്ചർ സമ്മിറ്റ് 2026’ ജൂൺ 23, 24 തീയതികളിൽ അബുദാബിയിൽ നടക്കും. ‘വൺ ഡെവലപ്‌മെന്റുമായി’ പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ മൂവായിരത്തോളം ബിസിനസ് പ്രമുഖരും വിദഗ്ദ്ധരും പങ്കെടുക്കും. സ്മാർട്ട് സിറ്റികൾ, സുസ്ഥിര നഗരാസൂത്രണം, നിർമ്മിത ബുദ്ധി (AI) എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. നിലവിൽ 200 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള 600-ലേറെ അടിസ്ഥാനസൗകര്യ പ്രോജക്ടുകളാണ് അബുദാബിയിലുള്ളത്. ഇതിന് പുറമെ 2026-2027 വർഷങ്ങളിലായി നടപ്പിലാക്കാൻ പോകുന്ന 24 പുതിയ പദ്ധതികൾക്കായി പിപിപി (PPP) മാതൃകയിൽ 55 ബില്യൺ ദിർഹത്തിന്റെ വൻ നിക്ഷേപ പദ്ധതിയും അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 35 ബില്യൺ ദിർഹം റോഡ്-ഗതാഗത വികസനത്തിനും, 11 ബില്യൺ ദിർഹം കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ജലസംരക്ഷണ പദ്ധതികൾക്കും, 9 ബില്യൺ ദിർഹം സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന സാമൂഹിക വികസനത്തിനുമാണ് വിനിയോഗിക്കുക.

You may also like