Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 10:21 PM

20 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ ബാഗുകളാക്കി ദുബായ്

by Raneesha Razak
ദുബായ്: ഉപയോഗിച്ച് തള്ളിയ പ്ലാസ്റ്റിക് കുപ്പികൾക്ക് സ്കൂൾ ബാഗുകളായി പുതിയ ജീവൻ നൽകി ദുബായ് മുനിസിപ്പാലിറ്റിയുടെ ‘ബോട്ടിൽ2ബാഗ്’ (Bottle2Bag) പദ്ധതി. ഇതുവരെ രണ്ട് ദശലക്ഷം (20 ലക്ഷം) പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗയോഗ്യമാക്കിയതായി അധികൃതർ അറിയിച്ചു. ഏകദേശം 40 ടൺ പ്ലാസ്റ്റിക്കിന് തുല്യമാണിത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 20 മുതൽ 22 വരെ നടക്കുന്ന 28-ാമത് ‘വെറ്റെക്സ് 2026’ (WETEX 2026) പ്രദർശനത്തിലാണ് മുനിസിപ്പാലിറ്റി ഈ പദ്ധതി അവതരിപ്പിച്ചത്. സുസ്ഥിര ഇൻഫ്രാസ്ട്രക്ചർ, സംയോജിത മാലിന്യ സംസ്കരണം, നിർമ്മാണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവയ്ക്കൊപ്പമാണ് ഈ പദ്ധതിയും പ്രദർശിപ്പിക്കുന്നത്.
നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കൊപ്പം വിഭവങ്ങൾ കാര്യക്ഷമമായി പുനരുപയോഗിക്കാനും മാലിന്യ സംസ്കരണം കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഇത്തരമൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് ആൻഡ് സൂവറേജ് ഏജൻസി സി.ഇ.ഒ ആദിൽ മുഹമ്മദ് അൽ മർസൂഖി വ്യക്തമാക്കി.

You may also like