14
ദുബായ് : കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷം വെള്ളിയാഴ്ച രാവിലെ ദുബായ് വിപണിയിൽ സ്വർണ്ണവില തിരിച്ചുകയറി. വ്യാഴാഴ്ച ഗ്രാമിന് 14 ദിർഹത്തോളം ഇടിഞ്ഞ സ്വർണ്ണവിലയാണ് ഇന്ന് നേരിയ തോതിൽ ഉയർന്നത്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ (Dubai Jewellery Group) കണക്കുകൾ പ്രകാരം, വ്യാഴാഴ്ച വിപണി അവസാനിക്കുമ്പോൾ 465.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണ്ണവില വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 471.50 ദിർഹമായി ഉയർന്നു.