ദുബായ്: യുഎഇയിൽ തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവില താഴേക്ക്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കകളുമാണ് സ്വർണവില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിച്ചത്. വെള്ളി ഗ്രാം 24 കാരറ്റ് സ്വർണത്തിന് 3 ദിർഹം കുറഞ്ഞ് 482.75 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 485.75 ദിർഹമായിരുന്നു.
മറ്റു വിഭാഗങ്ങളിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 447.0 ദിർഹത്തിലും, 21 കാരറ്റ് 428.5 ദിർഹത്തിലും, 18 കാരറ്റ് 367.5 ദിർഹത്തിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,011 ഡോളറിലെത്തി. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്വർണാഭരണങ്ങളും നാണയങ്ങളും വാങ്ങാൻ പ്ലാൻ ചെയ്യുന്ന യുഎഇയിലെ ഉപഭോക്താക്കൾക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.
18
previous post