Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 10:21 PM

റെഡ് കർപ്പറ്റ് ട്രാവൽ കോറിഡോറിന് ദുബായ്-ഐടി പുരസ്കാരം

by Raneesha Razak
ദുബായ്: അഞ്ച് സെക്കൻഡിനുള്ളിൽ യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന എ.ഐ അധിഷ്ഠിത ‘റെഡ് കർപ്പറ്റ് ട്രാവൽ കോറിഡോർ’ (Red-Carpet Travel Corridor) പദ്ധതിക്ക് സർക്കാർ മേഖലയിലെ മികച്ച പ്രോജക്റ്റിനുള്ള ‘ദുബായ്-ഐടി’ (Dubai-it) പുരസ്കാരം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വികസിപ്പിച്ച ഈ അഭിമാന പദ്ധതിയുടെ വിജയികളെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ നിർമ്മിതബുദ്ധിയും (AI) ಬಯോമെട്രിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് യാത്രക്കാരുടെ വിവരങ്ങൾ വേഗത്തിൽ പരിശോധിച്ച് ക്ലിയറൻസ് നൽകുന്നതാണ് ഈ സംവിധാനം. ഒരേസമയം 10 യാത്രക്കാരെ വരെ ഇതിലൂടെ പരിശോധിക്കാൻ സാധിക്കും. പരമ്പരാഗത വരികളിൽ ഒരു സമയം ഒരാളെ മാത്രം പരിശോധിച്ചിരുന്ന സ്ഥാനത്താണിത്. പദ്ധതിയിലൂടെ 99 ശതമാനത്തിലധികം ഉപഭോക്തൃ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയയാണ് ഈ പ്രോജക്റ്റ് കൈവരിച്ചതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാനും ലോകനിലവാരത്തിന് അപ്പുറമുള്ള അനുഭവം നൽകാനുമാണ് ദുബായ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like