14
ദുബായ് : പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങൾ പ്രശ്നങ്ങളാകുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാൻ പുതിയ റഡാർ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (GIS), സ്പാഷ്യൽ അനാലിസിസ് എന്നിവ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ‘ഹെൽത്ത് ആൻഡ് സേഫ്റ്റി റഡാർ’ (Health and Safety Radar) എന്ന ഇന്റലിജന്റ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമാണ് അധികൃതർ പുറത്തിറക്കിയത്.
മുൻകൂട്ടിയുള്ള അപകട സാധ്യതകൾ നിരീക്ഷിക്കാനും ഹെൽത്ത് & സേഫ്റ്റി പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
വായു, ജല സംവിധാനങ്ങൾ ഉൾപ്പെടെ പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിച്ചേക്കാവുന്ന വിവിധ ഘടകങ്ങളിലെ സാധ്യമായ അപകടസാധ്യതകൾ വേഗത്തിൽ തിരിച്ചറിയാനും വിലയിരുത്താനും കൃത്യമായി നിരീക്ഷിക്കാനും ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.