4
ദുബായ്: സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് നടക്കാനും പടികൾ കയറാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. നിലവിലുള്ള ചികിത്സകൾ വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഈ രോഗാവസ്ഥ പൂർണ്ണമായി ഭേദമാക്കാൻ നിലവിൽ മരുന്നുകളൊന്നുമില്ല.
എന്നാൽ ദുബായിൽ നടക്കുന്ന പുതിയ ഗവേഷണം ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിലെ (MBRU) അനാട്ടമി അസോസിയേറ്റ് പ്രൊഫസറായ ഡോ. നെറിസ്സ നായിഡുവിന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിക്കുന്നത്. ജീനുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗിച്ച് സന്ധികൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും തടയാനും അല്ലെങ്കിൽ പൂർണ്ണമായി മാറ്റിയെടുക്കാനും സാധിക്കുമോ എന്നാണ് ഗവേഷ സംഘം പരിശോധിക്കുന്നത്.
കേവലം വേദന സംഹരികൾ നൽകുന്നതിന് പകരം രോഗത്തിന്റെ മൂലകാരണത്തെ തന്നെ ലക്ഷ്യമിട്ടുള്ള ചികിത്സ വികസിപ്പിക്കാനാണ് ഡോ. നായിഡുവിന്റെ പരിശ്രമം. യു.എ.ഇയിലെയും ലോകമെമ്പാടുമുള്ളതുമായ രോഗികൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ഈ കണ്ടെത്തൽ സഹായകരമാകും.