Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:06 PM

ദുബായിൽ രാത്രികാല മാർക്കറ്റുകൾ വീണ്ടും സജീവമായി

by Raneesha Razak
ദുബായ് : തണുപ്പുകാലം ആരംഭിക്കുന്നതോടെ ദുബായിൽ രാത്രികാല മാർക്കറ്റുകൾ (Night Markets) വീണ്ടും സജീവമായി. പ്രവൃത്തിദിനങ്ങളിൽ പോലും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്ദർശിക്കാൻ പറ്റിയ മികച്ച ഇടങ്ങളാണിത്.
കറാമ, ദെയ്റ, അൽ ബർഷ തുടങ്ങിയ ജനവാസ മേഖലകളിലാണ് ഈ രാത്രികാല ചന്തകളിൽ ഏറെയും ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായ പ്രവേശനത്തോടൊപ്പം കുറഞ്ഞ ചെലവിൽ ആഹാരവും ഷോപ്പിങ്ങും ഇവിടെ ലഭ്യമാണ്. രാത്രി വൈകി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കിടയിൽ ഇത്തരം മാർക്കറ്റുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്.

You may also like