Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 11:34 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസ്; പ്രതിയുടെ ശിക്ഷ ശരിവെച്ച് ദുബായ് കോടതി

by Raneesha Razak
ദുബായ് : പ്രായപൂർത്തിയാകാത്ത 13 കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയുടെ ഒരു വർഷത്തെ തടവും നാടുകടത്തലും ദുബായ് അപ്പീൽ കോടതി ശരിവെച്ചു. പ്രതിക്ക് എതിരെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷാവിധി റദ്ദാക്കണമെന്നോ കുറയ്ക്കണമെന്നോ ഉള്ള പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി.
പ്രതിയുടെ അപ്പീൽ പ്രൊസീജറൽ കാരണങ്ങളാൽ കോടതി സ്വീകരിച്ചെങ്കിലും മെറിറ്റിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയുകയായിരുന്നു. തുടർന്ന് നേരത്തെയുള്ള കോടതി വിധി നിലനിർത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രായക്കുറവ് മുതലെടുത്ത് കിടക്കയിൽ ഒരേ പുതപ്പിനടിയിൽ കിടന്ന് കുട്ടിയുടെ നെഞ്ചിൽ തലവെക്കുകയും തോളിൽ കൈയിടുകയും ചെയ്തെന്നാണ് കേസ്. അൽ ഖുസൈസ് പൊലീസ് സ്റ്റേഷനാണ് ഈ കേസ് അന്വേഷിച്ചത്.
ഫെഡറൽ ഡിക്രി-ലോ നമ്പർ 31/2021 ലെയും ഫെഡറൽ ഡിക്രി-ലോ നമ്പർ 36/2022 ലെയും വകുപ്പുകൾ പ്രകാരമാണ് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

You may also like