Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 10:52 AM

സൂപ്പർമാർക്കറ്റ് ഹാക്കിംഗ്; യുഎഇ റീട്ടെയ്ൽ മേഖലയ്ക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പ്

by Raneesha Razak
ദുബായ്: ഫ്രാൻസിലെ ഇന്റർമാർഷെ സൂപ്പർമാർക്കറ്റുകളിൽ റഫ്രിജറേഷൻ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി ടൺ കണക്കിന് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ച സൈബർ ആക്രമണം യുഎഇ റീട്ടെയ്ൽ മേഖലയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നു. വാരാന്ത്യത്തിൽ സൂപ്പർമാർക്കറ്റുകൾ അടഞ്ഞുകിടക്കുന്ന സമയത്താണ് ഹാക്കർമാർ സിസ്റ്റം നിയന്ത്രണത്തിലാക്കി ഈ കൃത്രിമം കാണിച്ചത്. റഫ്രിജറേഷൻ കൺട്രോളറുകൾ നൽകിയ ഡാൻഫോസ് കമ്പനി, ബാധിക്കപ്പെട്ട യൂണിറ്റുകൾ കാലഹരണപ്പെട്ട ഫേംവെയർ ഉപയോഗിച്ചിരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഡിവൈസുകൾ അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ കഴിയാത്തത്ര പഴയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാനേജ്മെന്റ് ഇന്റർഫേസുകൾ നേരിട്ട് ഇന്റർനെറ്റുമായി ബന്ധിപ്പിക്കരുതെന്ന് ഫ്രഞ്ച് സൈബർ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. എന്നാൽ, ഇതേ തരത്തിലുള്ള ഉപകരണങ്ങളാണ് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ആശുപത്രികൾ എന്നിവടങ്ങളിലും ഉപയോഗിക്കുന്നത് എന്നതിനാൽ ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയരുകയാണ്.

You may also like