Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 05:46 PM

വിപണിയിൽ നിന്ന് ഫെയ്സ് മാസ്ക് ബാച്ച് തിരിച്ചുവിളിച്ച് യുഎഇ ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്

by Raneesha Razak

ദുബായ്: ഗുണനിലവാരമില്ലായ്മയും മലിനീകരണ സാധ്യതയും കണക്കിലെടുത്ത് ‘Nin 160 FMB-NML’ ബ്ലൂ ത്രീ-പ്ലൈ ഫെയ്സ് മാസ്കുകളുടെ (Batch No. 20251015) ഒരു ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ മുൻകരുതൽ നിർദ്ദേശം നൽകി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE). വിതരണം ചെയ്ത മാസ്കുകളിൽ അപരിചിതമായ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഇതേക്കുറിച്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിപണിയിലുള്ള ഈ ബാച്ചിലെ മാസ്കുകൾ മുഴുവൻ ഉടനടി പിൻവലിക്കാനും വിതരണം തടയാനും വിതരണക്കാർക്ക് EDE നിർദ്ദേശം നൽകി. ആശുപത്രികളും ആരോഗ്യ സേവന കേന്ദ്രങ്ങളും ഇവയുടെ വിതരണവും ഉപയോഗവും ഉടനടി നിർത്തിവെക്കുകയും സ്റ്റോക്കുകൾ വിതരണക്കാർക്ക് തിരികെ നൽകുകയും വേണം. ഈ പ്രത്യേക ബാച്ചിലെ (Batch No. 20251015) മാസ്കുകൾ വാങ്ങിയ പൊതുജനങ്ങളും അവ ഉപയോഗിക്കുന്നത് ഒഴിവാക്കി തിരികെ നൽകണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.

You may also like