Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 05:26 PM

‘ബയോളജിക്കൽ ഏജ്’ മോഡലുമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ

by Raneesha Razak
അബുദാബി : മനുഷ്യന്റെ യഥാർത്ഥ പ്രായത്തിന് അപ്പുറം ശരീരത്തിന്റെ ശാരീരിക അവസ്ഥയും ആരോഗ്യവും കൃത്യമായി തിട്ടപ്പെടുത്തുന്ന നൂതന ‘ബയോളജിക്കൽ ഏജ്’ മോഡലുമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC). ആരോഗ്യ മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയാകുന്ന ഈ പദ്ധതി പ്രമുഖ ഹെൽത്ത് ടെക് പ്ലാറ്റ്‌ഫോമായ ‘അൾട്രാഹ്യൂമനുമായി’ (Ultrahuman) സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ശരീരത്തിലെ കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്തി വ്യക്തികളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനും രോഗങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സാങ്കേതികവിദ്യ. ആധുനിക ഡാറ്റാ അനലിറ്റിക്സും വെയറബിൾ ഡിവൈസുകളും ഉപയോഗിച്ച് തയ്യാറാക്കിയ ഈ മോഡൽ യുഎഇയുടെ ആരോഗ്യ രംഗത്തെ ചരിത്രപരമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ദീർഘകാലം ഊർ്ജസ്വലതയോടെ ഇരിക്കാൻ ഇത് ജനങ്ങളെ സഹായിക്കും.

You may also like