4
അബുദാബി : ഒരു വ്യക്തിയുടെ ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള പ്രായത്തിന് പകരം അവരുടെ ശാരീരിക പ്രായം (Biological Age) കൃത്യമായി കണക്കാക്കാൻ സഹായിക്കുന്ന പുതിയ മോഡൽ വികസിപ്പിക്കുന്നു. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും (ADPHC) ആരോഗ്യ സാങ്കേതിക കമ്പനിയായ ‘അൾട്രാഹ്യൂമൻ ഹെൽത്കെയറും’ (Ultrahuman Healthcare) സംയുക്തമായാണ് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ക്ലിനിക്കൽ ബയോമാർക്കർ വിവരങ്ങളും സ്മാർട്ട് വെയറബിൾ ഡിവൈസുകളിൽ നിന്നുള്ള ഡാറ്റയും സംയോജിപ്പിച്ചാണ് ‘ബയോളജിക്കൽ ഹെൽത്ത് ഏജ്’ (Biological Health Age) മോഡൽ തയ്യാറാക്കുന്നത്. ഹൃദയാരോഗ്യം, ഉറക്കം, മെറ്റബോളിസം, ശരീരത്തിന്റെ വീണ്ടെടുപ്പ് ശേഷി (Recovery) തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിനായി പരിശോധിക്കും. ശരീരം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണോ അതോ പതുക്കെയാണോ പ്രായമാകുന്നത് എന്ന് മനസിലാക്കാൻ ഈ സംവിധാനം സഹായിക്കും.