4
ദുബായ്: അമേരിക്കയിലെ ഓസ്റ്റിനിൽ നടന്ന അന്താരാഷ്ട്ര ‘ASHRAE’ വാർഷിക സമ്മേളനത്തിൽ കർട്ടിൻ യൂണിവേഴ്സിറ്റി ദുബായ് കാമ്പസിനെയും യുഎഇ ഫാൽക്കൺ ചാപ്റ്ററിനെയും പ്രതിനിധീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി റിഫ അൻവർ (Rifa Anwar). പ്രശസ്തമായ സ്റ്റുഡന്റ് ട്രാവൽ ഗ്രാൻ്റ് കരസ്ഥമാക്കിയാണ് റിഫ അന്താരാഷ്ട്ര വേദിയിലെത്തിയത്.
സർവ്വകലാശാലയുടെ ഒന്നാം വർഷത്തിൽ ‘ASHRAE Curtin Dubai Student Branch’-ൽ ചേർന്നാണ് റിഫ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഠനത്തോടൊപ്പം വിവിധ വർക്ക്ഷോപ്പുകൾ, അതിഥി പ്രഭാഷണങ്ങൾ, ഇൻഡസ്ട്രി വിസിറ്റുകൾ, വോളണ്ടിയറിംഗ് പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുത്തത് കരിയറിൽ വലിയ വഴിത്തിരിവായി. സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനും ആഗോളതലത്തിലുള്ള പ്രമുഖരുമായി ബന്ധപ്പെടാനും ഇത് സഹായിച്ചതായി റിഫ വ്യക്തമാക്കി. എഞ്ചിനീയറിംഗ് രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന യുവതികൾക്കും വിദ്യാർത്ഥികൾക്കും വലിയൊരു പ്രചോദനമാണ് റിഫയുടെ ഈ നേട്ടമെന്ന് സർവ്വകലാശാല പ്രൊഫസർ ചിത്തിരൈ പൊൻ സെൽവൻ അഭിപ്രായപ്പെട്ടു.