Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 07:27 PM

ചെറുകിട വ്യവസായ മേഖലയ്ക്ക് കൈത്താങ്ങായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; അബുദാബിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

by silvya

​അബുദാബി: യു.എ.ഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) കൂടുതൽ ശക്തവും സമഗ്രവുമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ‘ലുലു മണി ബിസിനസും’ (LuLu Money Business) പ്രമുഖ ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കായ മാസ്റ്റർകാർഡും (Mastercard) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബുദാബിയിലെ ‘ഇൻവെസ്റ്റോപ്പിയ ബ്രിഡ്ജ്’ (Investopia Bridge) വേദിയിൽ വെച്ച് യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി എച്ച്.ഇ. അബ്ദുള്ള ബിൻ തൂഖ് അൽ മർറി, നിക്ഷേപ കാര്യ മന്ത്രി എച്ച്.ഇ. മുഹമ്മദ് ഹസൻ അൽസുവൈദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

​ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മാസ്റ്റർകാർഡ് ഇ.ഇ.എം.ഇ.എ (EEMEA) മാർക്കറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മീറ്റെ ഗുനെയ് എന്നിവർ ചേർന്ന് ഒപ്പുവെച്ച ഈ പങ്കാളിത്തത്തിന് കീഴിൽ, സി.ബി.യു.എ.ഇ അംഗീകൃത ഇസ്ലാമിക് ബാങ്കായ ‘റുയ’ (ruya) നൽകുന്ന ബിസിനസ് അക്കൗണ്ടുകളും മാസ്റ്റർകാർഡിന്റെ ഡിജിറ്റൽ കാർഡ് സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. പേയ്‌മെന്റുകൾ, ചെലവ് മാനേജ്‌മെന്റ്, കൺസൾട്ടിങ് സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും സംരംഭങ്ങളുടെ വളർച്ച വേഗത്തിലാക്കാനും ഈ കൂട്ടുകെട്ട് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.

You may also like