Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:00 PM

യു.എ.ഇയിൽ ഏറ്റവും വലിയ ഷോറൂമുമായി ശർമാക് മോട്ടോഴ്‌സ്

by Raneesha Razak
ദുബായ് : പ്രമുഖ അന്താരാഷ്ട്ര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ശർമാക് മോട്ടോഴ്‌സ് (Sharmax Motors) യു.എ.ഇയിലെ സാന്നി്ധ്യം ശക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഷോറൂം റാസൽഖൈമയിൽ കമ്പനി തുറന്നു. റീട്ടെയ്ൽ പ്രവർത്തനങ്ങളും അത്യാധുനിക സർവീസ് സെന്ററും ഒരേകുടക്കീഴിൽ അണിനിരത്തുന്നതാണ് പുതിയ കേന്ദ്രം. ഗൾഫ് മേഖലയിൽ കമ്പനിയുടെ വിൽപ്പനയും വിൽപ്പനാനന്തര സേവന ശൃംഖലയും കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം.
റാസൽഖൈമ അൽ ദെയ്റ്റിലെ അൽ സനാ റോഡിൽ സ്ഥിതി ചെയ്യുന്ന ഷോറൂം ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 17, 2026-ൽ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന ഈ കേന്ദ്രം, റാസൽഖൈമയ്ക്കൊപ്പം ഷാർജ, ഫുജൈറ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും സേവനം നൽകും.
അന്താരാഷ്ട്രതലത്തിൽ കമ്പനി പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ വിപുലീകരണം. 2014-ൽ സ്ഥാപിതമായ ശർമാക്, 2016 മുതൽ അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കുകയും പിന്നീട് മോട്ടോർസൈക്കിളുകൾക്ക് പുറമെ വിവിധ പവേഴ്സ്‌പോർട്സ് വാഹനങ്ങളുടെ നിർമ്മാതാക്കളായി വളരുകയും ചെയ്തു. നിലവിൽ ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, യൂറോപ്പ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമായി ഏകദേശം 50 ബ്രാഞ്ചുകൾ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

You may also like