Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 PM

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു

by Raneesha Razak

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബായി മാറാനുള്ള പാതയിൽ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC). പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ റൺവേ അടുത്ത വർഷം പ്രവർത്തനസജ്ജമാകും. 35 ശതകോടി ഡോളർ (ഏകദേശം 3.5 ലക്ഷം കോടി രൂപ) ചെലവിൽ നിർമ്മിക്കുന്ന ഈ വൻകിട വികസന പദ്ധതിയുടെ ആദ്യഘട്ടം 2032-ൽ പൂർത്തിയാകുന്നതോടെ പ്രതിവർഷം 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. പൂർണ്ണ സജ്ജമാകുമ്പോൾ 5 സമാന്തര റൺവേകളും 260 ദശലക്ഷം പ്രയാണിരെ സ്വീകരിക്കാനുള്ള ശേഷിയും വിമാനത്താവളത്തിന് ഉണ്ടാകും.

നിലവിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി സർവ്വീസുകൾ അൽ മക്തൂമിലേക്ക് മാറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് (flydubai) സർവ്വീസുകൾ അടുത്ത വർഷം മുതൽ പുതിയ എയർപോർട്ടിലേക്ക് മാറ്റിത്തുടങ്ങും. പാസ്‌പോർട്ട് പരിശോധനയും ക്യൂവും ഇല്ലാത്ത, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും അധിഷ്ഠിതമായ അതിനൂതന സാങ്കേതികവിദ്യകളാണ് യാത്രക്കാർക്കായി ഇവിടെ ഒരുക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോള സാമ്പത്തിക, വ്യാപാര രംഗത്ത് ദുബായുടെയും യുഎഇയുടെയും പ്രാധാന്യം വർദ്ധിക്കും.

You may also like