Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:54 PM

ഡെലിവറി റൈഡർമാർക്കായി റോഡ് സുരക്ഷാ പരിശീലനവുമായി ദുബായ് പോലീസ്

by Raneesha Razak
ദുബായ് : റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത യാത്രാശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് പോലീസ് ഡെലിവറി റൈഡർമാർക്കായി പ്രത്യേക റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സമ്മർ വിത്തൗട്ട് ആക്സിഡന്റ്സ്’ (Summer Without Accidents) കാമ്പെയ്ന്റെ ഭാഗമായി ‘സോൺ’ (Zone) കമ്പനിയിലെ 167-ലധികം ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്കാണ് പരിശീലനം നൽകിയത്.
ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും, ദുബായിലെ തൊഴിൽ കാര്യ സ്ഥിരം സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റോഡിലെ അപകടസാധ്യതകൾ കുറയ്ക്കാനും ട്രാഫിക് നിയമങ്ങളെക്കുറിച്ച് റൈഡർമാർക്കിടയിൽ അവബോധം വളർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
വേഗപരിധി പാലിക്കുക, നിശ്ചിത മോട്ടോർസൈക്കിൾ ലെനുകൾ ഉപയോഗിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ പ്രധാന നിയമങ്ങൾ ക്ലാസിൽ ഓർമ്മിപ്പിച്ചു. കടുത്ത ചൂടുള്ള മാസങ്ങളിൽ ടയറുകൾ, ബ്രേക്കുകൾ, ഓയിൽ ലെവൽ എന്നിവ കൃത്യമായി പരിശോധിച്ച് വാഹനം മികച്ച രീതിയിൽ പരിപാലിക്കാൻ റൈഡർമാരോട് നിർദ്ദേശിച്ചു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയാൽ വണ്ടി ഓടിക്കുന്നത് ഒഴിവാക്കണമെന്നും, ഡെലിവറി വേഗത്തിലാക്കുന്നതിനേക്കാൾ പ്രധാനം ജീവന്റെ സുരക്ഷയാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like