Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:04 PM

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി

by Raneesha Razak
അബുദാബി : പെൺകുട്ടികൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ കുറഞ്ഞത് 12 വർഷത്തെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 63-ാമത് സെഷനോടനുബന്ധിച്ച് ജനീവയിൽ നടന്ന ഉന്നതതല യോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട 2014-ലെ പ്രമേയത്തിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിച്ചത്. യുഎഇയും യുകെയും സംയുക്തമായി സംഘടിച്ച പരിപാടിയിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
എല്ലാ പെൺകുട്ടികൾക്കും സുരക്ഷിതവും തുല്യവുമായ അവസരങ്ങളോടെ കുറഞ്ഞത് 12 വർഷത്തെ വിദ്യാഭ്യാസം ലഭ്യമാക്കണം.
 വിദ്യാഭ്യാസം കേവലം ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിന് അപ്പുറം സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള കഴിവ് പെൺകുട്ടികൾക്ക് നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.2028-2030 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗൺസിൽ അംഗത്വത്തിനായി യുഎഇ രംഗത്തുണ്ട്.
യുണിസെഫ്, യുഎൻ വിമൻ, യുനെസ്കോ തുടങ്ങിയ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. സംഘർഷങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്ന പ്രദേശങ്ങളിൽ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.

You may also like