Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:41 PM

ജിജു-ജിത്സുവിൽ മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയുമായി യു.എ.ഇയുടെ മിന്നുന്ന നേട്ടം

by Raneesha Razak

ദുബായ് : ഐചി-നഗോയ ഏഷ്യൻ ഗെയിംസ് ജിജു-ജിത്സു മത്സരങ്ങളിൽ യു.എ.ഇക്ക് മികച്ച നേട്ടം. മൂന്ന് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളുമാണ് യു.എ.ഇ താരങ്ങൾ നേടിയത്. ഖാലിദ് അൽ ഷെഹി, അഹമ്മദ് അന്ദീസ്, ബൽഖീസ് അബ്ദുല്ല എന്നിവരാണ് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തിൽ മറ്റൊരു യു.എ.ഇ താരമായ ഒമർ അൽ സുവൈദിയെ പരാജയപ്പെടുത്തിയാണ് ഖാലിദ് അൽ ഷെഹി ഏഷ്യൻ ഗെയിംസ് കിരീടം നിലനിർത്തിയത്. ഈ ഇനത്തിൽ ഒമർ അൽ സുവൈദി വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് അഹമ്മദ് അന്ദീസ് യു.എ.ഇക്കായി മറ്റൊരു സ്വർണ്ണം നേടിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ ബൽഖീസ് അബ്ദുല്ല സഹതാരം അൽ അനൂദ് അൽ ഹർബിയെ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഗെയിംസിൽ ജിജു-ജിത്സു മത്സരങ്ങളിൽ നിന്ന് മാത്രം അഞ്ച് മെഡലുകളാണ് യു.എ.ഇ വാരിക്കൂട്ടിയത്.

You may also like