Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:16 PM

എത്തിഹാദ് റെയിൽ ടിക്കറ്റ് പങ്കുവെച്ച് ശൈഖ് ഹംദാൻ

by Raneesha Razak
ദുബായ്: ദുബായിൽ നിന്നുള്ള യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി, അബുദാബിയിലേക്കുള്ള എത്തിഹാദ് റെയിൽ ടിക്കറ്റ് സമൂഹമാധ്യമമായ സ്നാപ്ചാറ്റിൽ പങ്കുവെച്ച് ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതാണ് പങ്കുവെച്ച ടിക്കറ്റ്.
39 ദിർഹം മുതൽ ആരംഭിക്കുന്ന കംഫർട്ട് (Comfort) ഓപ്ഷനിലുള്ള ടിക്കറ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 30-ന് ദുബായിൽ നിന്നുള്ള യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് യു.ഇ.എ. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലയീസ് സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് പ്രവർത്തിക്കുക. കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. എത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

You may also like