Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:24 PM

ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഫൈനലിൽ പ്രവേശിച്ച് യുഎഇ താരങ്ങൾ

by Raneesha Razak
യുഎഇ : ഐച്ചി-നഗോയ 2026 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ഹീറ്റ്‌സിൽ മിന്നുന്ന പ്രകടനവുമായി യുഎഇയുടെ സ്ലൈമാൻ അബ്ദുറഹ്മാൻ, ഇമ്മാനുവൽ ബാംഡിലെ എന്നിവർ ഫൈനലിൽ ഇടംനേടി. ഹീറ്റ്‌സിൽ 45.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്ലൈമാൻ ഒന്നാമതെത്തിയപ്പോൾ, മൂന്ന് ഹീറ്റ്‌സുകളിലുമായി ഏറ്റവും വേഗതയേറിയ സമയമായ 45.76 സെക്കൻഡ് കുറിച്ചാണ് ഇമ്മാനുവൽ ബാംഡിലെ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഗെയിംസിന്റെ മറ്റ് മത്സരങ്ങളിൽ, ഷൂട്ടിംഗ് മിക്സഡ് ടീം ഇനത്തിൽ ഗയ സുഹൈൽ, മുഹമ്മദ് സാലിഹ് സഖ്യം 560 പോയിന്റ് നേടി. ഇസ്പോർട്സ് ഫൈറ്റിംഗ് ഗെയിംസ് ക്വാർട്ടർ ഫൈനലിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് യുഎഇ ക്യാമ്പെയ്ൻ അവസാനിച്ചു. വനിതകളുടെ 57kg വിഭാഗത്തിൽ ബഷായർ അൽ അഹ്‌ബബി 110 കിലോഗ്രാമും, 61 kg വിഭാഗത്തിൽ മെയ് അൽ മദാനി 159 kg മൊത്തം ഭാരം ഉയർത്തി മികച്ച പ്രകടനം കാഴ്ചവച്ചു.
ഈക്വസ്ട്രിയൻ ഡ്രെസ്സേജ് ടീം ഫൈനലിൽ 197.442 പോയിന്റോടെ ആറാം സ്ഥാനം കരസ്ഥമാക്കി. അലി ഖൽഫാൻ അൽ ജഹൂറി, ബിയാങ്ക ഷൂട്ട്സ്, മുഹമ്മദ് ജാസിം അൽസെർകാൽ, നതാലി ലങ്കെസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി മത്സരിച്ചത്. ഇതിനിടെ, ജപ്പാനിലെ ടോക്യോയിൽ പരിശീലനം നടത്തുന്ന യുഎഇ ജിയു-ജിത്സു ടീമിനെ യുഎഇ അംബാസഡർ ഷിഹാബ് അഹമ്മദ് മുഹമ്മദ് അബ്ദുറഹിം അൽ ഫഹീം, യുഎഇ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുഹമ്മദ് അൽ മുത്തവ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദർശിച്ച് താരങ്ങൾക്ക് പിന്തുണയറിയിച്ചു. ഗെയിംസിൽ മെഡൽ നിലയിൽ ചൈനയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

You may also like