11
യുഎഇ : ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിൽട്ടാന്ത്രോപിക് കൗൺസിൽ നിർമ്മിച്ച ‘ആൻഡ് ഹോപ് റിമെയ്ൻസ്’ (And Hope Remains) എന്ന ഡോക്യുമെന്ററിക്ക് 2026-ലെ കാൻ കോർപ്പറേറ്റ് മീഡിയ ആൻഡ് ടിവി അവാർഡ് ലഭിച്ചു. ഡിജിറ്റൽ ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം പുരസ്കാരം നേടിയത്. ഫ്രാൻസിലെ കാനിൽ സെപ്റ്റംബർ 23-24 തീയതികളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. കൗൺസിലിന്റെ മീഡിയ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ജലാൽ അൽ റൈസി കൗൺസിലിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
ദുരന്തങ്ങൾ, പ്രതിസന്ധികൾ, യുദ്ധം എന്നിവ നേരിടുന്ന സമൂഹങ്ങൾക്ക് പിന്തുണയേകുന്നതിൽ മാനുഷിക ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം ചിത്രം എടുത്തുപറയുന്നു. ദൃശ്യാവിഷ്കാരത്തിലൂടെ മനുഷ്യന്റെ അതിജീവന കഥകളും അതിനിടയിലെ പ്രതീക്ഷകളുമാണ് ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. യാതനകൾ ലഘുക്കാനും ജനങ്ങൾക്ക് പിന്തുണ നൽകാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ സിനിമയിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. 2025 ഒക്ടോബറിൽ ഈജിപ്തിൽ നടന്ന എൽ ഗൗണ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.