12
അബുദാബി : വെർച്വൽ അറബ് എഴുത്തുകാരുമായി സംവദിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോം, അറബിക് കവിതകൾക്കായുള്ള ഓഡിയോ ടൂൾ, യുഎഇ ആംഗ്യഭാഷയെ സംസാരമാക്കി മാറ്റുന്ന ആപ്പ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് 2026-ലെ അബുദാബി യൂത്ത് ഇന്നൊവേഷൻ അവാർഡ്. മനാറ അൽ സഅദിയാത്തിൽ നടന്ന അഞ്ച് അറബിക് & ക്രിയേറ്റീവ് ഇൻഡസ്ട്രീസ് കോൺഗ്രസിനിടെയാണ് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) വിജയികളെ പ്രഖ്യാപിച്ചത്.
അറബി ഭാഷ, സാങ്കേതികവിദ്യ, ഡിസൈൻ, സാംസ്കാരിക തനിമ എന്നിവ സംയോജിപ്പിക്കുന്ന ആശയങ്ങൾ കണ്ടെത്തുന്നതിനായി 18നും 29നും ഇടയിൽ പ്രായമുള്ള യുവ സ്രഷ്ടാക്കൾക്കായി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് അവാർഡുകൾ നൽകി വരുന്നത്.