Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:25 PM

അബുദാബിയിൽ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

by Raneesha Razak
അബുദാബി : കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) റെഡ്, ഓറഞ്ച് അലർട്ടുകൾ നിലവിലുള്ള സാഹചര്യത്തിലാണ് ഈ നിർദ്ദേശം. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ദ്വീപുകളിലും റോഡുകളിൽ കാഴ്ച വളരെ മങ്ങാൻ സാധ്യതയുണ്ട്.

റോഡുകളിലെ ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗത പരിധികൾ കൃത്യമായി പാലിക്കാനും മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ പരമാവധി ശ്രദ്ധയോടെ വാഹനമോടിക്കാനും പൊലീസ് അധികൃതർ ഓർമ്മിപ്പിച്ചു.

You may also like