Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:00 PM

ഒക്ടോബർ 15 മുതൽ പുതിയ യുപിഐ ചാർജുകൾ

by Raneesha Razak
ദുബായ് : ഇന്ത്യയിൽ ഒക്ടോബർ 15, 2026 മുതൽ പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിലവിൽ വരുമെങ്കിലും, യുഎഇയിലുള്ള പ്രവാസികൾക്ക് (NRIs) തുകയൊന്നും നൽകി പേമെന്റുകൾ നടത്തേണ്ടി വരില്ല. സാധാരണക്കാർക്ക് യാതൊരുവിധ ഫീസും ഇല്ലാതെ തുടർന്നും യുപിഐ (UPI) സേവനങ്ങൾ ഉപയോഗിക്കാം.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾ സ്വീകരിക്കുന്ന നിശ്ചിത കച്ചവടക്കാർക്കാണ് (Merchants) പുതിയ നിരക്കുകൾ ബാധകമാകുന്നത്. അല്ലാതെ പണം അയക്കുന്ന ഉപഭോക്താക്കൾ ഇതിനായി ഒരു തുകയും നൽകേണ്ടതില്ല.
നാട്ടിൽ സന്ദർശനത്തിന് എത്തുമ്പോൾ ഷോപ്പിംഗ് നടത്തുന്നതിനും, ബില്ലുകൾ അടയ്ക്കുന്നതിനും, നിക്ഷേപങ്ങൾ നടത്തുന്നതിനും, സ്വന്തം ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറുന്നതിനും യുപിഐ ഉപയോഗിക്കുന്ന പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസകരമാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം അയക്കുന്നതുൾപ്പെടെയുള്ള വ്യക്തിഗത കൈമാറ്റങ്ങൾ (Person-to-person transfers) പൂർണ്ണമായും സൗജന്യമായി തുടരും.

You may also like