Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:08 PM

യുഎഇയിൽ ഞായറാഴ്ചയും പാസ്‌പോർട്ട് കളക്ഷൻ സേവനവുമായി അൽഹിന്ദ്

by Raneesha Razak
ദുബായ് : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സേവനവുമായി അൽഹിന്ദ് ഗ്ലോബൽ സർവീസസ്. പ്രവൃത്തിദിവസങ്ങളിൽ തിരക്കു കാരണം പാസ്‌പോർട്ട് ശേഖരിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ചകളിൽ പാസ്‌പോർട്ട് കളക്ഷൻ കൗണ്ടറുകൾ ആരംഭിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്രത്യേക സേവനം ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രവർത്തനമാരംഭിച്ച അൽഹിന്ദ്, തുടക്കത്തിലുണ്ടായിരുന്ന വലിയ ബാക്ക്ലോഗുകൾ പൂർണ്ണമായി പരിഹരിച്ചതായും ഇപ്പോൾ എല്ലാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ എളുപ്പത്തിൽ ലഭ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

You may also like