Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:37 PM

സ്വകാര്യ സുരക്ഷാ മേഖലയിലേക്ക് റിട്ടയേർഡ് സ്വദേശികൾ

120 പേർക്ക് പരിശീലനം നൽകി ദുബായ് സിറ

by Raneesha Razak

ദുബായ് : വിരമിച്ച സ്വദേശി ഉദ്യോഗസ്ഥരുടെ ദീർഘകാല അനുഭവസമ്പത്തും വൈദഗ്ധ്യവും സ്വകാര്യ സുരക്ഷാ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനായി ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി (SIRA) സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് രാജ്യത്താകമാനമുള്ള റിട്ടയേർഡ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച നാലൂറിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 120-ലധികം പേരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കുചേരുന്നത്.
രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഈ തീവ്ര പരിശീലന കോഴ്‌സ് സെക്യൂരിറ്റി കേഡേഴ്‌സ് ട്രെയിനിംഗ് സെന്ററിലാണ് നടക്കുന്നത്. സൈനിക, സിവിലിയൻ മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളിൽ പ്രായോഗിക പരിശീലനവും സിദ്ധാന്തപരമായ അറിവുകളും സമന്വയിപ്പിച്ചിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരുടെ കഴിവുകൾ രാജ്യത്തിന്റെ വലിയൊരു നിധിയാണെന്നും സ്വകാര്യ സുരക്ഷാ മേഖലയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും സ്വദേശി പങ്കാളിത്തം വലിയ സഹായമാകുമെന്നും സിറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖലീഫ ഇബ്രാഹിം അൽ സുലൈസ് പ്രസ്താവിച്ചു.

You may also like