Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:34 PM

ഒന്നാം നമ്പർ വൈബ്; ലോകം വെട്ടിപ്പിടിക്കാൻ വീണ്ടും പവർഫുളായി യുഎഇ പാസ്‌പോർട്ട്

by Raneesha Razak
ദുബായ് : ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ട് പദവി നിലനിർത്തി യുഎഇ. പാസ്‌പോർട്ട് റിപ്പോർട്ട്സിന്റെ ഏറ്റവും പുതിയ സെപ്റ്റംബർ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടിക്കൊണ്ടാണ് യുഎഇ പാസ്‌പോർട്ട് ഈ നേട്ടം കൈവരിച്ചത്. 91.9 ശതമാനം ആഗോള പ്രവേശനക്ഷമതയാണ് ഇതിലൂടെ ഉറപ്പാക്കിയിരിക്കുന്നത്. വിസയില്ലാതെയും ഓൺ-വറൈവൽ വിസയിലൂടെയും മറ്റ് ലളിതമായ യാത്രാനുമതികളിലൂടെയും യുഎഇ പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. സജീവമായ വിദേശനയങ്ങളും തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങളുമാണ് ഈ ആഗോള നേട്ടത്തിന് യുഎഇയെ തുണച്ചത്.

You may also like