Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:37 PM

യുഎഇയിൽ ഇന്ന് ചൂട് വേറെ ലെവൽ; 42 ഡിഗ്രി വരെ ഉയരും

by Raneesha Razak
അബുദാബി : യുഎഇയിൽ ഇന്ന് തിങ്കളാഴ്ച (സെപ്റ്റംബർ 14, 2026) പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്ത് താപനില 27 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുമെന്നാണ് പ്രവചനം. അബുദാബിയിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെയാകാം. ദുബായിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും, ഇവിടെ കുറഞ്ഞ താപനില യഥാക്രമം 30 ഡിഗ്രി, 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാത്രിയിലും ചൊവ്വാഴ്ച രാവിലെയോടെയും ചില തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞോ പുകമഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ട്. തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് വീശുന്ന കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും, ചില സമയങ്ങളിൽ 35 കിലോമീറ്റർ വേഗതയിലും വീശിയടിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.

You may also like