Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:59 PM

‘മെയ്ഡ് ഇൻ യുഎഇ’ കാറുകൾ നിരത്തിലേക്ക്; അബുദാബിയിൽ ആഡംബര വാഹനം നിർമ്മിച്ച് ആർഒഎക്‌സ്

by Raneesha Razak

അബുദാബി : വാഹന നിർമ്മാണ രംഗത്ത് ചരിത്രനേട്ടവുമായി യുഎഇ. പ്രമുഖ വാഹന നിർമ്മാതാക്കളായ ആർഒഎക്‌സ് (ROX) അബുദാബിയിലെ അഡ്വാൻസ്ഡ് എഐ മാനുഫാക്ചറിംഗ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കി ആദ്യത്തെ മൂന്ന് ആർഒഎക്‌സ് അഡാമസ് (ROX ADAMAS) വാഹനങ്ങൾ പുറത്തിറക്കി. ‘മെയ്ഡ് ഇൻ ദി എമിറേറ്റ്‌സ്’ മുദ്രയോടെയാണ് ഈ വാഹനങ്ങൾ പുറത്തിറങ്ങുന്നത്. അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് (ADIO), വ്യവസായ-ഉയർന്ന സാങ്കേതികവിദ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായുമാണ് നിർമ്മാണം.
കിസാദ് (KEZAD) വ്യവസായ മേഖലയിൽ 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 2027-ൽ പ്രതിവർഷം 20,000 വാഹനങ്ങളും 2030 ഓടെ ഇത് 3,00,000 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ബാച്ചിൽ പുറത്തിറങ്ങിയ രണ്ട് വാഹനങ്ങൾ ‘ഗ്രാൻഡ് ടൂർ’ പര്യടനത്തിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. കൂടാതെ, പൂർണ്ണമായും യുഎഇയിൽ രൂപകൽപ്പന ചെയ്ത ആർഒഎക്‌സ് അഡാമസിന്റെ പ്രത്യേക പതിപ്പ് (Abu Dhabi Edition) 2027 മാർച്ച് മാസത്തിൽ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

You may also like