Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:20 PM

ബസുകൾക്ക് വഴിയൊരുക്കണം; ആർടിഎ കർശന നിർദേശം

by Raneesha Razak

ദുബായ്: ബസ് സ്റ്റോപ്പുകളിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന പൊതുഗതാഗത ബസുകൾക്ക് വഴി നൽകണമെന്ന് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ചില ബസ് സ്റ്റോപ്പുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ചുവന്ന അമ്പടയാളങ്ങൾ (Red Arrows) ശ്രദ്ധിക്കണമെന്നും, ബസുകൾ റോഡിലേക്ക് തിരികെ കയറുന്നതിനെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ആർടിഎ വ്യക്തമാക്കി.
ബസ് സ്റ്റോപ്പുകളിൽ നിന്ന് പുറപ്പെടുന്ന ബസുകൾക്കായി ട്രാക്കുകൾ ഒഴിപ്പിച്ചു നൽകാനും, ആവശ്യമായ സമയത്ത് വഴി നൽകാനും ആർടിഎ നിർദ്ദേശിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്കില്ലാതെ പൊതുഗതാഗതം സുഗമമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ആർടിഎയുടെ ബോധവൽക്കരണം. വാഹനമോടിക്കുന്നവരുടെ സഹകരണവും ജാഗ്രതയും നഗരത്തിലെ ഗതാഗതം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

You may also like