Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:07 PM

ദുബായിൽ സ്വർണ്ണവില കുറഞ്ഞു

by Raneesha Razak

ദുബായ്: ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനിടെ ദുബായിൽ സ്വർണ്ണവിലയിൽ ഇടിവ്. തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 530 ദിർഹമായി കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 533.75 ദിർഹമായിരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 490.75 ദിർഹവും, 21 കാരറ്റിന് 470.50 ദിർഹവും, 18 കാരറ്റിന് 403.25 ദിർഹവുമാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലും സ്പോട്ട് ഗോൾഡ് വിലയിൽ 0.53 ശതമാനത്തിന്റെ കുറവുണ്ടായി ഔൺസിന് 4,402.4 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും തൊഴിൽ-പണപ്പെരുപ്പ കണക്കുകളുമാണ് സ്വർണ്ണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണം. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക വിവരങ്ങൾ പുറത്തുവരുന്നതോടെ സ്വർണ്ണവിലയിൽ ഇനിയും വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

You may also like